ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ

post

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യന്‍, ജെ.പി.എച്ച്.എന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 2020 ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ ഒന്‍പതിന്  വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇ മെയിലില്‍ സബ്ജക്ടായി അപോക്ഷിക്കുന്ന തസ്തികയുടെ പേര് നല്‍കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.