ജില്ലയിലെ 50% നിര്‍മ്മാണപ്രവര്‍ത്തികളും പുനരാരംഭിച്ചു

post

തൃശൂര്‍ : ജില്ലയില്‍ കോവിഡ് 19 ലോക്ക് ഡൗണ്‍ മൂലം മുടങ്ങിപ്പോയ നിര്‍മ്മാണപ്രവര്‍ത്തികളുടെ 50 ശതമാനത്തിലേറെ പുനരാംഭിക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിളിടല്‍, കുതിരാന്‍ തുരങ്കത്തിലെ നിര്‍മ്മാണപ്രവര്‍ത്തികള്‍; ഗ്രാമപഞ്ചാത്തുകളിലും മറ്റും നടക്കുന്ന നിര്‍മ്മാണങ്ങള്‍ തുടങ്ങിയാണ് ലോക്ക് ഡൗണ്‍ ഇളവിന്റെ പശ്ചാത്തലത്തില്‍ പുനരാരംഭിച്ചത്. നിര്‍മ്മാണ സാമഗ്രികളുടെ അമിതവിലക്കയറ്റവും കരിഞ്ചന്തയും തടയാന്‍ നടപടികള്‍ സ്വീകരിച്ചതായും കളക്ടര്‍ അറിയിച്ചു. നിര്‍മ്മാണ മേഖലയിലുളളവര്‍ക്ക് പ്രത്യേക പാസ് അനുവദിച്ചാണ് പ്രവര്‍ത്തനം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ ക്വാറി ഉടമകള്‍, നിര്‍മ്മാണരംഗത്തെ കമ്പനികള്‍, വാഹനഉടമകള്‍ തുടങ്ങിയവയുടെ പ്രത്യേകയോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും വാഹനാവാടകയുടെ കാര്യത്തില്‍ ധാരണയിലെത്തിയതായും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.