മാറ്റിവച്ച ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ ജൂണില്‍ നടത്തും

post

* ജൂണ്‍ മാസത്തെ ടിക്കറ്റുകള്‍ റദ്ദുചെയ്തു

തിരുവനന്തപുരം : മേയ് 10, 13, 16, 19, 22, 25, 28, 31 തീയതികളില്‍ നറുക്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന പൗര്‍ണ്ണമി ആര്‍എന്‍ 435, വിന്‍വിന്‍ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎന്‍ 309, നിര്‍മല്‍ എന്‍ആര്‍ 166, പൗര്‍ണ്ണമി ആര്‍എന്‍ 436, സമ്മര്‍ ബമ്പര്‍ ബിആര്‍ 72 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25 തിയതികളില്‍ നടത്തും.  ജൂണ്‍ ഒന്നു മുതല്‍ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റദ്ദുചെയ്ത് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഉത്തരവായി.