പൊയ്യ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍

post

തൃശൂര്‍ :പൊയ്യ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍ അഡ്വ. വി. ആര്‍. സുനില്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 20 രൂപക്ക് ഊണ് ജനകീയ ഹോട്ടല്‍ വഴി ലഭിക്കും. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ അഞ്ചു രൂപ പാര്‍സല്‍ ചാര്‍ജ് ഈടാക്കും. വിശപ്പ് രഹിത കേരളം പദ്ധതിപ്രകാരമാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. 9048624927എന്ന നമ്പറില്‍ വിളിച്ച് ഊണ് ബുക്ക് ചെയ്യാം. ചോറും മൂന്നു കൂട്ടം കറിയും അടങ്ങുന്നതാണ് ഒരു ദിവസത്തെ മെനു. നാല് കുടുംബശ്രീ അംഗങ്ങള്‍ വീതമാണ് ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം ഒരുക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിജി വിനോദ്, കുടു ബശ്രീ ചെയര്‍പേഴ്‌സണ്‍ ഗിരിജാ വാമനന്‍, മെമ്പര്‍ സെക്രട്ടറി സുജന്‍ പൂപ്പത്തി, സെക്രട്ടറി കെ. സി അനിത തുടങ്ങിയവര്‍ പങ്കെടുത്തു.