ജില്ലയ്ക്ക് ആശ്വാസം: ഒന്‍പത് പേര്‍ കോവിഡ് ഭേദമായി, ഇനി മൂന്നു പേര്‍ മാത്രം

post

കൊല്ലം : ജില്ലയില്‍ ഒന്‍പത് പേര്‍ കൂടി കോവിഡ് ഭേദമായത് ജില്ലയ്ക്ക് ആശ്വാസമായി. ഇവരില്‍ എട്ട് പേര്‍ ആശുപത്രി വിട്ടു. തുടരെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കുളത്തൂപ്പുഴ, ചാത്തന്നൂര്‍ പ്രദേശങ്ങള്‍ ആശങ്കയുടെ നിഴലൊഴിഞ്ഞതും ആശ്വാസത്തിന് വകനല്‍കുന്നു.

ഇന്നലെ(മെയ് 4) ആശുപത്രി വിട്ടവര്‍

തമിഴ്നാട് പുളിയം കുടിയില്‍ നിന്നും തിരികെയെത്തിയ കുളത്തൂപ്പുഴ സ്വദേശിയായ 31 കാരന്‍(P10). ശാസ്താംകോട്ട പനപ്പെട്ടി സ്വദേശികളുടെ  ഏഴ് വയസുള്ള മകള്‍(P12). കുളത്തൂപ്പുഴ ഡീസന്റ്മുക്ക് സ്വദേശി 60 വയസുള്ളയാള്‍ (P13). ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷന്‍ സ്വദേശികളുടെ ഒന്‍പതു വയസുള്ള മകന്‍(P15). കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിയും (41 വയസ്) ചാത്തന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക(P16). ചാത്തന്നൂര്‍ താഴം തെക്ക് എം സി പുരം നിവാസിയായ 64 കാരന്‍(P18). തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിയും (52 വയസ്) ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക(P19). ഓഗ്മെന്റഡ് സര്‍വെയ്ലന്‍സിന്റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരന്‍(P20) എന്നിവരാണ് ആശുപത്രി വിട്ടത്. കോവിഡ് നെഗറ്റീവ് ആയ കുളത്തൂപ്പുഴ സ്വദേശി 73 കാന്‍(ജ17) ഒഴികെയുള്ള എട്ടു പേര്‍ ആശുപത്രി വിട്ടു