പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് താല്‍കാലിക നിയമനം

post

കൊല്ലം:  പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കര്‍ കോളേജിലെ ശിശുരോഗ വിഭാഗം സീനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു.

സീനിയര്‍ റസിഡന്റ് (ഒരൊഴിവ്) തസ്തികയില്‍ എം.ബി.ബി.എസ്, എം.ഡി പീഡിയാട്രിക്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 70,000 രൂപ. ജൂനിയര്‍ റസിഡന്റ് (ഒരൊഴിവ്) തസ്തികയില്‍ എം.ബി.ബി.എസ്, ഡി.സി.എച്ച് യോഗ്യത. പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 45,000 രൂപ.

ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പ്  estt.gmckollam@gmail.com ലേക്ക് അപേക്ഷ സമര്‍പ്പിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഇമെയില്‍ വിലാസത്തില്‍ ജൂണ്‍ പത്തിന് വൈകിട്ട് അഞ്ചിനു മുമ്പ് അപ്‌ലോഡ് ചെയ്യണം.