കണ്‍സള്‍ട്ടന്റ് (മലയാളം ലീഗല്‍ ട്രാന്‍സ്‌ലേഷന്‍) കരാര്‍ നിയമനം

post

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ കോഡുകള്‍, ചട്ടങ്ങള്‍, റഗുലേഷനുകള്‍ തുടങ്ങിയവ മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്നതിന് താത്പര്യവും യോഗ്യതയും ഉളളവരില്‍ നിന്നും കണ്‍സള്‍ട്ടന്റ് (മലയാളം ലീഗല്‍ ട്രാന്‍സ്‌ലേഷന്‍) ആയി നിയോഗിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

നിയമ ബിരുദം, നിയമ വിഷയങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. 31.05.2020ല്‍ 65 വയസ്സില്‍ കവിയരുത്. സമാന പ്രവൃത്തിപരിചയമുളള വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍ഗണന. കരാര്‍ വേതനം കമ്മീഷന്‍ തീരുമാനപ്രകാരമായിരിക്കും.

അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ ഒന്നിന് വൈകിട്ട് മൂന്നിന് മുന്‍പ് സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി.രാന്‍പിളള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ ലഭിക്കണം.