ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ ബ്ലോക്ക്

post

ഇടുക്കി :  ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ  പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം  പി.ജെ. ജോസഫ്  എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം രൂപാ ഉപയോഗിച്ചാണ് നിര്‍മാണം. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഇടവെട്ടി പി.എച്ച്.സി. യെ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ആക്കുവാനും ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ലാബ് അടക്കമുള്ള അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സീന ഇസ്മായില്‍, ജിമ്മി പോള്‍, സ്ഥിരം സമിതി അദ്ധ്യക്ഷ•ാരായ സിബി ജോസ്, ബീന വിനോദ്, ബീവി സലിം, പഞ്ചായത്ത് മെമ്പര്‍മാരായ അശ്വതി. ആര്‍. നായര്‍, ജസീല ലത്തീഫ്, ഇ.കെ. അജിനാസ്, ഷീല ദീപു, എ.കെ. സുഭാഷ് കുമാര്‍, പി. പ്രകാശ്, സീന നവാസ്, ജില്ലാ പാലിയേറ്റീവ് നോഡല്‍ ഓഫീസര്‍ ഡോ.അജി, സെക്രട്ടറി ദേവി പാര്‍വ്വതി, മെഡിക്കല്‍ ഓഫീസര്‍ ഡോ. മരീന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ജെ. തോമസ്, അമീര്‍ വാണിയപ്പുരയില്‍, കെ.ജി. സന്തോഷ്, ബേബി കാവാലം, വി.എസ്. അബ്ബാസ്, റ്റി.പി. കുഞ്ഞച്ചന്‍, ഹനീഫ പാറേക്കണ്ടം, എം.പി. അഷറഫ്, ആശ പ്രവര്‍ത്തക ലീല ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ഇടവെട്ടിയില്‍ അംഗന്‍വാടികള്‍ നിര്‍മ്മിക്കുവാന്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ സരളാസ് .വി. ചെറുകര, ജോര്‍ജ് മുല്ലക്കരിയില്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.