ജില്ലയിലെ എട്ട് പഞ്ചായത്തുകള്‍ ഹോട്ട് സ്പോട്ട് പട്ടികയില്‍

post

തിരുവനന്തപുരം : കന്യാകുമാരി ജില്ലയുമായി  അതിര്‍ത്തി പങ്കിടുന്ന അമ്പൂരി, കുന്നത്തുകാല്‍, പാറശ്ശാല, വെള്ളറട, കുളത്തൂര്‍, കാരോട് എന്നീ പഞ്ചായത്തുകളെയും  നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയോട് ചേര്‍ന്നുള്ള അതിയന്നൂര്‍, ബാലരാമപുരം  പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടുകളായി  പ്രഖ്യാപിച്ചു. തിരുവനന്തപുരം  നഗരസഭാ വാര്‍ഡുകളായ അമ്പലത്തറയും കളിപ്പാന്‍കുളവും ഇനി ഹോട്ട് സ്പോട്ടുകളല്ല.

രണ്ടുപേര്‍ക്കു കോവിഡ് ബാധിച്ച സാഹചര്യത്തില്‍  നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ 1, 2, 3, 4, 5, 37,40, 41, 42, 43,44  വാര്‍ഡുകളെ ഇന്നലെ  ഹോട്ട്സ്പോട്ടുകളായി  പ്രഖ്യാപിച്ചിരുന്നു.