സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ ഒഴിവുകള്‍

post

തിരുവനന്തപുരം: സംസ്ഥാന മഹിള സമഖ്യ സൊസൈറ്റി മുഖേന പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), കെയര്‍ടേക്കര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മാര്‍ച്ച് 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. പ്രായപരിധി 23-45 വയസ്. സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയില്‍ എം.എസ്.ഡബ്ല്യു./എം.എ. (സോഷ്യോളജി/ എം.എ. (സൈക്കോളജി)/ എം.എസ്‌സി. (സൈക്കോളജി)യുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 12,000 രൂപയാണ് വേതനം. സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയില്‍ എം.എസ്‌സി. /എം.എ. (സൈക്കോളജി)യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 7,000 രൂപ. കെയര്‍ടേക്കര്‍ തസ്തികയില്‍ പി.ഡി.സി./പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.