ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി യുവജന പ്രസ്ഥാനം 50 കെയ്സ് മിനറല്‍ വാട്ടര്‍ കൈമാറി

post

പത്തനംതിട്ട : ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി യുവജന പ്രസ്ഥാനം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിയ 50 കെയ്സ് മിനറല്‍ വാട്ടര്‍ വീണാ ജോര്‍ജ് എം.എല്‍.എ സ്വീകരിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തിലാണ് പള്ളി ട്രസ്റ്റി അഡ്വ.ബാബു ജി.കോശി വീണാ ജോര്‍ജ് എം.എല്‍.എയ്ക്ക് മിനറല്‍ വാട്ടര്‍ കെയ്സുകള്‍ കൈമാറിയത്. ചടങ്ങില്‍ വികാരി ഫാ.വര്‍ഗീസ് കളിയിക്കല്‍, സെക്രട്ടറി ജോയി.ടി ജോണ്‍, പള്ളി യുവജന പ്രസ്ഥാന മെമ്പര്‍ ലിബിന്‍ തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.