സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

post

പത്തനംതിട്ട:  അഗ്നിരക്ഷാ സേന സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. പത്തനംതിട്ട നഗരസഭയിലെ നാലാം വാര്‍ഡില്‍ നടന്ന വിതരണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു.  60 പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്തത്. നഗരസഭാ അംഗം ഷൈനി ജോര്‍ജ്, പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അജിത്ത് കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.ഡി റോയ്, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായ ബിജു കുമ്പഴ, ദീപു കോന്നി, ജോജി ചേന്തിയത്ത്, മഞ്ജു ഇലന്തൂര്‍, സജിന്‍ സാം സുധീഷ്, ഷൈജു മോന്‍, ആല്‍വിന്‍, അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.