ആംബുലന്‍സ് ഡ്രൈവര്‍ നിയമനത്തിന് അപേക്ഷിക്കാം

post

ആലപ്പുഴ: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ - ആരോഗ്യ കേരളം - ആലപ്പുഴ ഓഫീസില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയില്‍ നിയമനത്തിന് യോഗ്യതയുള്ള പുരുഷ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏഴാം ക്ലാസ് പാസായിരിക്കണം. ഹെവി മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചശേഷം ഹെവി ഡ്യൂട്ടി വെഹിക്കിളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. പ്രായം 2020 മെയ് ഒന്നിന് 40 വയസ് കവിയരുത്.

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്,ഫോണ്‍ നമ്പര്‍ എന്നിവ സഹിതം dpmalpy@ gmail.com എന്ന ഇ - മെയിലില്‍ അപേക്ഷിക്കണം. അവസാന തീയതി: മെയ് നാലിനു വൈകിട്ട് ആറുവരെ. പൂര്‍ണമായ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്ത അപേക്ഷകള്‍ നിരസിക്കും. ബന്ധപ്പെടേണ്ട ഫോണ്‍: 0477 - 2230711.