യുഎഇയില്‍ നഴ്‌സ് നിയമനം

post

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ ഹോംകെയര്‍ സെന്ററില്‍ ബിഎസ്‌സി നഴ്‌സിന്റെ (സ്ത്രീകള്‍ മാത്രം) ഒഴിവിലേക്ക് രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹാഡ്/ ഡിഒഎച്ച്/ ഡിഎച്ച്എ എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ 24നകം gcc@odepc.in ലേക്ക് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in.