ലൈഫ് മിഷനില്‍ പ്രോഗ്രാം മാനേജര്‍ കരാര്‍ നിയമനം

post

തിരുവനന്തപുരം: ലൈഫ് മിഷന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ പ്രോഗ്രാം മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത, സെക്രട്ടേറിയറ്റിലെ ധനവകുപ്പില്‍ നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 50,000 രൂപയാണ് ശമ്പളം. ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ 25ന് വൈകിട്ട് മൂന്ന് മണിക്കകം ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം.