വലപ്പാട് കേര ഗ്രാമം പദ്ധതി

post

തൃശൂർ: കൃഷി വകുപ്പിന്റെ കേരഗ്രാമം രണ്ടാഘട്ട പദ്ധതി പ്രകാരം വലപ്പാട് പഞ്ചായത്ത് കർഷകർക്ക് ഇടവിള കൃഷിക്കായി ഇഞ്ചി, മഞ്ഞൾ, കൊള്ളിത്തണ്ട്, ചേന എന്നിവ വിതരണം ചെയ്തു. 2,500 പേർക്കാണ് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് ഷജിത്ത് അധ്യക്ഷത വഹിച്ചു. സി കെ കുട്ടൻ, ഫാജിത റഹ്മാൻ, വി ആർ ബാബു, ബേബി രാജൻ, ഉഷ ജോഷി എന്നിവർ പ്രസംഗിച്ചു.