കോവിഡ്-19 : ട്രഷറികളില്‍ മെയ്മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

post

പാലക്കാട്: കോവിഡ്-19 രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2020 മെയ് മാസത്തെ പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പു വരുത്തി ജില്ലയിലെ ട്രഷറികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. പെന്‍ഷന്‍ കൈപ്പറ്റുന്നതിനായി എത്തുന്നവര്‍ ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൗണ്ടറിനു മുന്നില്‍ കൂട്ടം കൂടി നില്‍ക്കാതിരിക്കുക, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് ജില്ലയിലെ ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളില്‍ സഹകരിക്കണമെന്നും ട്രഷറി ഓഫീസര്‍ അറിയിച്ചു. പനി, മറ്റ് രോഗലക്ഷണങ്ങള്‍, അവശതയുള്ളവര്‍ നേരിട്ട് ട്രഷറിയില്‍ എത്താതെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ സഹിതം ഒപ്പിട്ട ചെക്കുകള്‍ സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.