ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ കരാര്‍ നിയമനം

post

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഐ.സി.എം.ആര്‍. റിസര്‍ച്ച് പ്രോജക്ട്) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്. യോഗ്യത (എം.ഡിയും ഗവേഷണപരിചയമുള്ളവര്‍ക്ക് മുന്‍ഗണന). പ്രതിമാസ ശമ്പളം 45,000 രൂപ. ജനന തിയതി, വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ 19ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്ഥാപനമേധാവിയുമായി ഒരു കരാര്‍ ഒപ്പുവയ്ക്കണം.