ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

കാസര്‍കോട് : ഇന്നലെ (ഏപ്രില്‍ 29) ജില്ലയില്‍ രണ്ട് പേര്‍ക്ക്  കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനും 29 വയസ്സുള്ള ചെമ്മനാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലയില്‍  1930 പേരാണ്  നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1901 പേരും ആശുപത്രികളില്‍ 29 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. പുതിയതായി ഒരാളെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുള്ള 59 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ഇന്നലെ(ഏപ്രില്‍ 29) മൂന്ന്  പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  മൂന്നു പേരും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഡിസ്ചാര്‍ജ് ആയത്.  ജില്ലയില്‍ 13  പോസിറ്റീവ്  കേസുകള്‍ ആണ് ഉള്ളത്. 92.3 % ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacontrolksd.in സന്ദര്‍ശിക്കുക.