യുഎഇയില്‍ നഴ്‌സ് നിയമനം

post

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ബിഎസ്‌സി നഴ്‌സിനെ (പുരുഷന്‍) നിയമിക്കുന്നു. മൂന്ന് വര്‍ഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുളള ഒഡെപെക്ക് ഓഫീസില്‍ മാര്‍ച്ച് 19ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ നടക്കും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഹാഡ്/ഡിഒഎച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 17 നകം അയയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471 2329440/41/42/43.