ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന മിഷനില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം

post

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് 'അസിസ്റ്റന്റ്' തസ്തികയിലെ രണ്ടു ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത  ബിരുദമാണ്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള എം.എസ്.ഓഫീസ് സര്‍ട്ടിഫിക്കറ്റ്, ഇംഗ്ലീഷും മലയാളവും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനുളള കഴിവ് എന്നിവ അധികയോഗ്യതകളാണ്. തൊഴിലുറപ്പ് മിഷനിലേയോ, ഇതര സര്‍ക്കാര്‍ മിഷനുകളിലേയോ, ഏജന്‍സികളിലെയോ അഞ്ചു വര്‍ഷവും അതിലധികവുമുളള കാലം പ്രവൃത്തിപരിചയം വേണം. 2020 ഏപ്രില്‍ ഒന്നിന് 45 വയസ്സ് കവിയരുത്. പ്രതിമാസം ഓണറേറിയം 18,500 രൂപ.

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഉളളടക്കം ചെയ്യണം. അപേക്ഷകള്‍ മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കാത്തക്കവിധം മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, അഞ്ചാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം, പിന്‍ 695003 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712313385, 04712314385 എന്നീ ഫോണ്‍ നമ്പറുകളില്‍ ഓഫീസ് പ്രവൃത്തിദിവസങ്ങളില്‍ പകല്‍ പത്ത് മുതല്‍ അഞ്ചു മണി വരെ ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ക്ക് www.nregs.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.