ലാബ് അസിസ്റ്റന്റ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

post

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലാബ് അസിസ്റ്റന്റ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു സയന്‍സും ഡി.സി.എ യുമാണ് യോഗ്യത. സമാനമേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പി.ജി.ഡി.സി.എയും സയന്‍സ് ബിരുദവും വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റിലും പരിപാലനത്തിലും പരിചയവും വേണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 25 വയസ്സില്‍ കവിയാന്‍ പാടില്ല. നിയമാനുസൃത ഇളവ് ബാധകം. ഇന്റര്‍വ്യൂ മാര്‍ച്ച് 16ന് രാവിലെ 11ന് നടക്കും. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. ജനന തിയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അഡ്രസ്സ് തെളിയിക്കുന്ന രേഖ (അസല്‍) അവയുടെ ഒരു സെറ്റ് പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.