വിഷരഹിത പച്ചക്കറി വിതരണ വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി

post

വയനാട് : വിഷരഹിത പച്ചക്കറി വിതരണ വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പനമരം താലൂക്കുകളിലെ വിവിധ കുടുംബശ്രീ യുണിറ്റുകളില്‍ നിന്ന് ശേഖരിച്ച വിവിധ ഇനം പച്ചക്കറികളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. പയര്‍,മത്തന്‍,ചീര,വഴുതന,തക്കാളി തുടങ്ങിയ ഇനങ്ങളാണ് വില്‍പനക്കുളളത്. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള സബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജിനു പച്ചക്കറി കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിത തുടങ്ങിയവര്‍ പങ്കെടുത്തു.