ജില്ലയില്‍ പുതിയതായി പോസിറ്റീവ് കേസുകള്‍ ഇല്ല

post

കാസര്‍കോട്‌: ജില്ലയില്‍ ഇന്നലെ 2197 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.വീടുകളില്‍ 2165 പേരും ആശുപത്രികളില്‍ 32 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.3791 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 3104 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.370 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

* ഇന്നലെ പുതിയതായി 2 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

* ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 160 പേരാണ് രോഗവിമുക്തരായിരിക്കുന്നത് .

* നിരീക്ഷണത്തിലുള്ള 256 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

* ഇന്നലെ കാസറഗോഡ് മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാളെ ആണ് ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത് .

* നിലവില്‍ ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ 15 ആണ് ഉള്ളത്.

* 91.4 % ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.

* കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacontrolksd.in സന്ദര്‍ശിക്കുക