ജില്ലയില്‍ 48 പേര്‍ കൂടി നിരീക്ഷണത്തില്‍

post

വയനാട്  : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ 48 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 1027 പേരാണ്. ഇതില്‍ ആറു പേര്‍  ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  അതേസമയം ഞായറാഴ്ച്ച 109 ആളുകള്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയതോടെ ആകെ 12864 പേര്‍   നിരീക്ഷണത്തില്‍ നിന്നും ഒഴിവായി.  ഇതുവരെ  പരിശോധനയ്ക്ക് അയച്ച 341 സാമ്പിളുകളില്‍ 296 എണ്ണത്തിന്റെ ഫലം ലഭിച്ചു. 293 എണ്ണം നെഗറ്റീവാണ്. 44 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

     ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍ 1799 വാഹനങ്ങളിലായി എത്തിയ  2860 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.