പെന്‍ഷന്‍ തുക സംഭാവന നല്‍കി ആക്സ

post

പത്തനംതിട്ട : ഭിന്നശേഷിക്കാരിയായ ആക്സ ജോസ് പെന്‍ഷന്‍ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി മാതൃകയായി. അടൂര്‍ കടമ്പനാട്  തൂവയൂര്‍ തെക്ക് താവളത്തില്‍ ഗിഗില്‍ വീട്ടില്‍ ജോസ്- സൂസന്‍ ദമ്പതികളുടെ മകളാണ് ആക്സ ജോസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  പെന്‍ഷന്‍ തുക കൈമാറണമെന്ന ആക്സയുടെ ആഗ്രഹപ്രകാരം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയെ സമീപിക്കുകയായിരുന്നു.  

ആക്സയുടെ ആഗ്രഹപ്രകാരം വീട്ടിലെത്തിയ ചിറ്റയം ഗോപകുമാര്‍ 5000 രൂപ ഏറ്റുവാങ്ങി. ആക്സയുടെ പ്രവര്‍ത്തി എല്ലാവര്‍ക്കും മാതൃകയാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ടി.ആര്‍ ബിജു, റിജോ കെ.ബാബു എന്നിവര്‍ പങ്കെടുത്തു.