പൊതുസ്ഥലം മാറ്റം; അപേക്ഷ സമര്‍പ്പിക്കാം

post

തിരുവനന്തപുരം; പൊതുവിദ്യാഭ്യാസ വകുപ്പിലെ 2020-21 വര്‍ഷത്തേക്കുള്ള അധ്യാപകരുടെയും പ്രൈമറി പ്രഥമാധ്യപകരുടെയും പൊതുസ്ഥലംമാറ്റത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ എല്‍ പി/യു പി/ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും പ്രൈമറി വിഭാഗം പ്രഥമാധ്യാപകര്‍ക്കും മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 21 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.