പ്രവാസി മലയാളികളെ സ്വീകരിക്കാന്‍ ജില്ല പൂര്‍ണ്ണ സജ്ജം: മന്ത്രി

post

എറണാകുളം: വിദേശത്തു നിന്നും എത്തുന്ന പ്രവാസി മലയാളികളെ സ്വീകരിക്കാന്‍ ജില്ല പൂര്‍ണ്ണ സജ്ജമായതായി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ചയോടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണതയിലാക്കും. 7000 മുറികളാണ് എത്തുന്നവര്‍ക്കായി തയാറാക്കിയിരിക്കുന്നത്. താല്‍ക്കാലിക താമസത്തിനു വേണ്ടിയാണിത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 4701 വീടുകള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയാറെടുപ്പുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. ആകെ 6000 വീടുകളും ഫ്‌ലാറ്റുകളും താമസത്തിനായി ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടില്‍ നാലു പേര്‍ എന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും സ്‌ക്രീനിംഗും മറ്റു പരിശോധനകളും വിമാനത്താവളത്തില്‍ നടത്തുക. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.