പക്ഷിപ്പനി : കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

post

(മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയത്)


അതിതീവ്ര പകര്‍ച്ചവ്യാധിയായ പക്ഷിപ്പനി സാധാരണഗതിയില്‍ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണെങ്കിലും വളരെ  അപൂര്‍വ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതാണ് .

താഴെ പറയുന്ന മുന്‍ കരുതല്‍ സ്വീകരിച്ചാല്‍ ഇത്തരം സാധ്യതകള്‍ ഒഴിവാക്കാം


ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും


1. ചത്തപക്ഷികളെയോ , രോഗം ബാധിച്ചവയെയോ,ദേശാടനകിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനുമുന്‍പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.


2.രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറയും മാസ്‌കും നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. 


3. കോഴികളുടെമാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന്മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്.


4. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക


5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം എണ്ണം പക്ഷികളുടെ കൂട്ടമരണം

ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള മൃഗസംരക്ഷണവകുപ്പിന്റെ സ്ഥാപനത്തില്‍ അറിയിക്കുക.


6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അടുത്തുള്ള മെഡിക്കല്‍ ഡോക്ടറെ ബന്ധപെടുക.


7. വ്യക്തിശുചിത്വം ക്യത്യമായി പാലിക്കുക


8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക


9. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിതപ്രദേശങ്ങള്‍ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.


10. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്‌സൈഡ് (Sodium hydroxide) ലായനി, പൊട്ടാസ്യം പെര്മാംഗനേറ്റ് pottasium permanganate ) ലായനി,കുമ്മായം (lime ) എന്നിവ ഉപയോഗിക്കാവുന്നതാണ്


11.അണുനശീകരണം നടത്തുമ്പോള്‍ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരു ത്തേണ്ടതാണ് .


12. നിരീക്ഷണമേഖലയില്‍ (surveillance zone) പക്ഷികളുടെ മരണം ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ് .


ചെയ്തു കൂടാത്തത്


1. ചത്തതോ, രോഗംബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടനകിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യംചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.


2.പകുതിവേവിച്ചമുട്ടകള്‍കഴിക്കരുത് (ബുള്‍സ്‌ഐ പോലുള്ളവ)


3. പകുതിവേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)


4. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവി ലുള്ള പക്ഷികളെ വാങ്ങുകയോ വില്‍ക്കുകയോ അരുത്.


5. അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.


6. അഭ്യൂഹങ്ങള്‍ പരത്താതിരിക്കുക.