കമ്മ്യൂണിറ്റി കിച്ചന് പിന്തുണയുമായി ആരോഗ്യ പ്രവര്‍ത്തകര്‍

post

തൃശൂര്‍ : ലോക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുളള കമ്മ്യൂണിറ്റി കിച്ചന്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുകയാണ്. ദിനം പ്രതി അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ 500 ഓളം പേര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണം നല്‍കി വരുന്ന ഗ്രാമ പഞ്ചായത്ത് കോവിഡ് 19 പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുകയാണ്. ഈയവസരത്തില്‍ വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. പി കെ രാധകൃഷ്ണന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍, നഴ്‌സുമാര്‍, ഫാര്‍മസി, ലാബ്, ഓഫീസ്, പാലീയേറ്റീവ്, ആരോഗ്യ കേരളം ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാര്‍ സ്വരൂപിച്ച 17250 രൂപ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിലേക്കായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരിക്ക് കൈമാറി. വൈസ് പ്രസിഡന്റ് ഷക്കീല ഉസ്മാന്‍, വാര്‍ഡ് മെമ്പര്‍ അബു, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ഷീല, ജൂനിയര്‍ സൂപ്രണ്ട് ലത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗോപകുമാര്‍, സ്റ്റാഫ് സെക്രട്ടറി വിഷ്ണുദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിമോദ് വി, പ്രിന്‍സ് ടി ജെ എന്നിവര്‍ പങ്കെടുത്തു.