മലകയറ്റം ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

post

1. ഹൃദയസംബന്ധമായ തകരാര്‍ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കുകയോ, മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ, അതീവ ശ്രദ്ധയോടെ മലകയറുകയോ വേണം.

2. ചുരുങ്ങിയത് മൂന്നുവര്‍ഷത്തോളമായി ഷുഗറിനും പ്രഷറിനും മരുന്ന് കഴിക്കുന്നവര്‍ മലകയറുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് പരിശോധന നടത്തി ഹൃദയസംബന്ധമായ തകരാറില്ലെന്ന് ഉറപ്പാക്കണം.

3. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്.

4. ഉച്ചത്തില്‍ ശരണം വിളിക്കുമ്പോള്‍ ശ്വാസകോശത്തിന്റെ ശേഷി വര്‍ധിക്കും. വ്രതാനുഷ്ഠാന വേളയിലും മലകയറുമ്പോഴും ശരണംവിളി ശീലമാക്കുക.

5. മലകയറ്റത്തിനായി വരുമ്പോള്‍ നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച് മെഡിക്കല്‍ രേഖകളും കൂടെ കരുതുക.

6. ശബരിമലയില്‍ തിരക്കുകുറഞ്ഞ സമയത്താണ് മലകയറ്റത്തെ തുടര്‍ന്നുള്ള ഹൃദയാഘാത മരണം കൂടുതല്‍ സംഭവിക്കുന്നത്. ഈ സമയം വേഗത്തില്‍ മലകയറുന്നതാണ് കാരണം. വളരെ സാവധാനം ആവശ്യത്തിന് സമയമെടുത്ത് മലകയറുക.

7. നടക്കുമ്പോള്‍ നെഞ്ചുവേദന, തലകറക്കം, ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉണ്ടായാല്‍ വിശ്രമിക്കുക. വഴികളിലെ ഇ.എം.സികളില്‍ ചികില്‍സ തേടുക.