വനിത സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്

post

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് കൗമാരഭൃത്യം പ്രോജക്ടിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററെ (വനിത) നിയമിക്കുന്നു. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍/ലേണിംഗ് ഡിസെബിലിറ്റിയില്‍ ബി.എഡ് ആണ് യോഗ്യത.  കുട്ടികളുടെ പരിചരണത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം 11ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.