എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ ആവശ്യമുണ്ട്

post

പാലക്കാട്: ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ വഴി നെന്മാറ ബ്ലോക്കില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം (എസ്.വി.ഇ.പി.) പദ്ധതിയിലേക്ക് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി.) തെരഞ്ഞെടുക്കുന്നു. നെന്മാറ, കൊല്ലങ്കോട് എന്നീ ബ്ലോക്കുകളില്‍ സ്ഥിര താമസക്കാരായ 25 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകളായ കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ അതാത് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. ഓഫീസില്‍ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10. ഫോണ്‍: 04923 244717.