ഇസിജി ടെക്‌നീഷ്യന്‍ ഒഴിവ്

post

തൃശ്ശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇസിജി ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇസിജി ആന്‍ഡ് ഓഡിയോമെട്രിക്ക് ടെക്‌നോളജിയിലുളള വിഎച്ച്എസ്‌സി ആണ് യോഗ്യത. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 10 രാവിലെ 10ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487 2200312, 2200315.