ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ വനിതകള്‍ക്ക് അവസരം

post

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്ക് തൊഴില്‍ പരിശീലനാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ എഴക്കാട് അമ്പലവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്കാണ് തിരഞ്ഞെടുക്കുന്നത്. 20നും 40നും മധ്യേ പ്രായമുള്ള പാലക്കാട് ബ്ലോക്ക് പരിധിയിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് 16 നകം സെക്രട്ടറി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്, കല്ലേക്കാട് - 678006 വിലാസത്തില്‍ ലഭിക്കണം. മാര്‍ച്ച് 21 നാണ് അഭിമുഖം.