കോവിഡ് 19 പ്രതിരോധം തീര്‍ത്ത് ആശാ പ്രവര്‍ത്തകര്‍

post

കാസര്‍ഗോഡ് : ജില്ലയുടെ കൊറോണ നിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ആയിരത്തോളം  ആശാ പ്രവര്‍ത്തകരാണ്. ഇവരുടെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണ്. നേതൃത്വ തലത്തിലും ചികിത്സാ തലത്തിലും ഫീല്‍ഡ് തലത്തിലും നടത്തിയചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ കോവിഡ് 19 നിയന്ത്രണ വിധേയമാക്കിയത്.

താഴെത്തട്ടിലെ പ്രതിരോധത്തില്‍ ആദ്യ കണ്ണിയായി മാറുകയാണ് ജില്ലയിലെ ഓരോ ആശ മാരും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കല്‍, വിദേശത്തുനിന്ന് വന്നവരുടെ വിവരങ്ങള്‍ കൈമാറല്‍, ചികിത്സ വേണ്ടവരെ കണ്ടെത്തല്‍, മറ്റു രോഗമുള്ളവര്‍ക്ക് വീടുകളില്‍ സന്ദര്‍ശനം നടത്തിയുള്ള മരുന്ന് വിതരണം, മൈഗ്രന്റ് സ്‌ക്രീനിംഗ്, ബോധവത്കരണം എന്നീ പ്രവര്‍ത്തനങ്ങളിലാണ് ആശ വര്‍ക്കര്‍മാര്‍ മുഴുകിയിരിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി ഇവര്‍ നിറവേറ്റി. അവരുടെ സ്ഥിര ജോലികള്‍ക്ക് പുറമേയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്