ഫാര്‍മസിസ്റ്റ് : താല്‍ക്കാലിക നിയമനം

post

ഇടുക്കി: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് 13 രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വ്വേദം) ഇന്റര്‍വ്യൂ നടത്തും. കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഒരു വര്‍ഷ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് ട്രയിനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, മതം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും ആധാര്‍ കാര്‍ഡും സഹിതം പൈനാവ് കുയിലിമല സിവില്‍ സ്റ്റേഷനിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318.