മലമ്പുഴ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

post

പാലക്കാട്: മലമ്പുഴ ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഫിറ്റര്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമയോ, ഡിഗ്രിയോ ഉളളവര്‍ക്കും കൂടികാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി മാര്‍ച്ച് അഞ്ചിന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.