ഭാഗ്യക്കുറി ഓഫീസുകളിൽ സമ്മാന ടിക്കറ്റുകൾ സ്വീകരിക്കും

post

തിരുവനന്തപുരം: ലോക്ക് ഡൗണിൽ സർക്കാർ ഇളവ് അനുവദിച്ച പ്രദേശങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ച ഭാഗ്യക്കുറി ഓഫീസുകളിൽ 2020 ജനുവരി 23 മുതൽ നറുക്കെടുത്ത ഭാഗ്യക്കുറികളുടെ സമ്മാനാർഹമായ ടിക്കറ്റുകൾ പൊതുജനങ്ങളിൽ നിന്നും ഏജന്റുമാരിൽ നിന്നും സ്വീകരിക്കും.  ഇത്തരത്തിൽ ഹാജരാക്കുന്ന ടിക്കറ്റുകൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തി രസീത് നൽകി സൂക്ഷിക്കും. 

ഏജന്റുമാർ ആവശ്യപ്പെടുന്നപക്ഷം നിലവിൽ ഓഫീസുകളിൽ വില്പനയ്ക്കുള്ള ടിക്കറ്റുകൾ പകരം നൽകുകയോ പുതിയ ടിക്കറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് നൽകുകയോ ചെയ്യും.  പൊതുജനം ഹാജരാക്കുന്ന സമ്മാന ടിക്കറ്റുകൾക്ക് നിലവിൽ അനുവർത്തിച്ചുവരുന്ന മാർഗ്ഗത്തിൽ സമ്മാനവിതരണം നടത്തും. സർക്കാർ ലോക്ക് ഡൗണിൽ പൂർണ്ണ ഇളവ് അനുവദിക്കുന്ന മുറയ്ക്കാണ് ലോട്ടറി വില്പന അനുവദിക്കുക.