വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്: കൂടിക്കാഴ്ച 10ന്

post

പാലക്കാട്: ജില്ലയിലെ ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട്, പട്ടാമ്പി, പാലക്കാട്, അട്ടപ്പാടി, ചിറ്റൂര്‍ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സ നല്‍കുന്നതിന് കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്. 179 ദിവസമാണ് നിയമന കാലാവധി. മാസവേതനം 43,155 രൂപ. വെറ്ററിനറി സയന്‍സിലെ ബിരുദധാരികളായ തൊഴില്‍രഹിതര്‍ക്ക് മുന്‍ഗണന. 
തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട ബ്ലോക്കിലെ നിശ്ചയിക്കപ്പെട്ട സ്ഥാപനങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ ഡ്യൂട്ടി ചെയ്യേണ്ടതാണ്. പാലക്കാട് ബ്ലോക്കിലെ ജോലി സമയം രാത്രി എട്ട് മുതല്‍ പിറ്റേന്ന് രാവിലെ എട്ട് വരെയാണ്. ആവശ്യാനുസരണം കര്‍ഷകരുടെ വീടുകളിലെത്തി മേല്‍പ്പറഞ്ഞ സമയങ്ങളില്‍ സേവനം നല്‍കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റ് ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 10ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2520297.