കൈറ്റ്‌ വിക്ടേഴ്‌സില്‍ അനിമേറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം

post

തിരുവനന്തപുരം: കൈറ്റ്‌വിക്ടേഴ്‌സ് ചാനലില്‍ വീഡിയോ ഉള്ളടക്കം തയ്യാറാക്കുന്നതിന്  അനിമേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. താത്പര്യമുള്ളവര്‍ victers@kite.kerala.gov.in ലേക്ക് വിശദമായ ബയോഡാറ്റയും സ്വന്തമായി തയ്യാറാക്കിയ രണ്ട് 2ഡി അനിമേഷന്‍ വീഡിയോയും പത്തിന് വൈകുന്നേരം അഞ്ചിന് മുന്‍പ് അയയ്ക്കണം. വിശദ വിവരങ്ങള്‍ www.kite.kerala.gov.in ല്‍ ലഭിക്കും.