ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് -19

post

കാസര്‍കോട് :  ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. മാര്‍ച്ച് 16 ന് ദുബായില്‍ നിന്ന് വന്ന ചെമ്മനാട് തെക്കില്‍ സ്വദേശിയായ 48 വയസുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വിമുക്തരായ എട്ടു പേരില്‍ മൂന്നു പേര്‍ വീതം കാസര്‍കോട് ജനറല്‍ ആശു പത്രിയിലും കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിലും ചികിത്സയിലുള്ളവരാണ്. രണ്ടു പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെുവന്ന് ഡി എം ഒ ഡോ. എ.വി. രാംദാസ് പറഞ്ഞു.