താല്‍ക്കാലിക ഒഴിവ്

post

തൃശൂര്‍: പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്, പ്രോജക്ട് ഫെല്ലോ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എംബിഎ ഫിനാന്‍സ്/അക്കൗണ്ടിംഗ് ആണ് റിസര്‍ച്ച് അസോസിയേറ്റിന്റെ യോഗ്യത. എംഎസ്ഡബ്ല്യൂ ആണ് പ്രോജക്ട് ഫെല്ലോ യോഗ്യത. 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 12 രാവിലെ പത്തിന് പീച്ചി കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487 2690100.