ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച മാര്‍ച്ച് നാലിന്

post

മലപ്പുറം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ  പൊന്നാനി ഐ.ടി.ഐയില്‍ അരിത്തമാറ്റിക് കം ഡ്രോയിംഗ് (എ.സി.സി) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മാര്‍ച്ച് നാലിന്  രാവിലെ 11 മണിക്ക് പൊന്നാനി ഐ.ടി.ഐയില്‍ കൂടിക്കാഴ്ച നടത്തും.   അടിസ്ഥാന യോഗ്യത മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ. പ്രതിമാസ വേതനം  27825. പട്ടികജാതി പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. നിയമനം ആഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ പകര്‍പ്പും ബയോഡാറ്റയും സഹിതം  എത്തണം. ഫോണ്‍ : 0494 2664170.