ചരക്ക് വാഹന പെര്‍മിറ്റിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒരുദിവസം മുമ്പ് നല്‍കണം

post

കോഴിക്കോട്: ജില്ലയില്‍ അവശ്യവസ്തുക്കളുടെ ചരക്ക് വാഹന പെര്‍മിറ്റുമായി ബന്ധപ്പെട്ട്  Covid 19 Jagratha പോര്‍ട്ടലില്‍ അപേക്ഷിക്കുന്നവര്‍ യാത്രയുടെ ഒരുദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണമെന്ന് നോഡല്‍ ഓഫീസറായ ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ഹിമ കെ. അറിയിച്ചു. വിവിധതരം പെര്‍മിറ്റുകള്‍ക്ക് പോര്‍ട്ടലിലെ അതത് ഓപ്ഷനില്‍ തന്നെ അപേക്ഷ നല്‍കാന്‍ ശ്രദ്ധിക്കണം. ജില്ലയ്ക്കകത്ത് ചരക്ക് വാഹന പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ Itnra District (Approved by LSGD)  ഓപ്ഷനില്‍ അപേക്ഷ നല്‍കണം.

മറ്റു ജില്ലകളിലേക്ക് ചരക്ക് വാഹന പെര്‍മിറ്റ് ലഭിക്കുന്നതിന് Inter District (Approved by DC)  ഓപ്ഷനിലാണ് അപേക്ഷിക്കേണ്ടത്. മറ്റു സംസ്ഥാനകളിലേക്ക് പെര്‍മ്മിറ്റിന് അപേക്ഷിക്കുന്നവര്‍ Inter State (Approved by DC) ഓപ്ഷന്‍ ഉപയോഗിക്കണം. അപേക്ഷകര്‍ ഈ കാര്യം ശ്രദ്ധിക്കാത്തത് മൂലം നിരവധി അപേക്ഷകള്‍ നിരസിക്കേണ്ടതായി വരുന്നുണ്ട്.

ഓണ്‍ലൈനായി അല്ലാതെ നേരിട്ട് ലഭിച്ച പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് ബന്ധപ്പെട്ട പോര്‍ട്ടലില്‍  ഓണ്‍ലൈനായി പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതും അതത് ട്രാന്‍സ്പോര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം.ഒ സ്റ്റാഫ് മുമ്പാകെ ശാരീരിക പരിശോധനയ്ക്ക് ഡ്രൈവറും സഹായിയും നേരിട്ട് ഹാജരാവേണ്ടതുമാണ്.