അവശ കലാകാരന്‍മാര്‍ക്ക് ഫോക്ലോര്‍ അക്കാഡമിയുടെ സഹായം

post

തിരുവനന്തപുരം : കോവിഡ് 19 ലോക്ക്ഡൗണില്‍ കഷ്ടതയനുഭവിക്കുന്ന നാടന്‍ കലാകാരന്‍മാര്‍ക്ക് പ്രതിമാസം 1000 രൂപ രണ്ടു മാസം ലഭിക്കുന്നതിന് അപേക്ഷ ഫോക്ലോര്‍ അക്കാദമി മുഖേന നല്‍കാം. www.keralafolkloreacademy.com  ല്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം.  പത്ത് വര്‍ഷമായി നാടന്‍കലാരംഗത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവരും നിലവില്‍ കലാപ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തത് കാരണം ജീവിതപ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമായ കലാകാരന്‍മാര്‍ക്കാണ് സഹായം.  സര്‍ക്കാര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ പ്രതിമാസ പ്രതിഫലമോ ധനസഹായമോ ശമ്പളമോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല.  പൂരിപ്പിച്ച അപേക്ഷാഫോമിനോടൊപ്പം അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി ഉള്‍പ്പെടുത്തിയ പാസ്ബുക്കിന്റെ കോപ്പി എന്നിവ നല്‍കണം.  ഏപ്രില്‍ 30 നകം കേരള ഫോക്ലോര്‍ അക്കാദമിയില്‍ ലഭിക്കണം.  സെക്രട്ടറി, കേരള ഫോക്ലോര്‍ അക്കാദമി, ചിറക്കല്‍ പി.ഒ, കണ്ണൂര്‍ 670011 എന്ന വിലാസത്തില്‍ തപാലിലോ   keralafolkloreacademy@gmail.com  എന്ന ഇ-മെയിലിലോ അപേക്ഷ അയക്കാം.