അങ്കണവാടി വര്‍ക്കര്‍മാരെ നിയമിക്കുന്നു

post

കണ്ണൂര്‍: പേരാവൂര്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള കൊട്ടിയൂര്‍ പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്എസ്എല്‍സി പാസായ വനിതകളും 18 നും 46 നും ഇടയില്‍ പ്രായമുള്ളവരും പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരുമായിരിക്കണം. അപേക്ഷകള്‍ മാര്‍ച്ച് 31ന് വൈകിട്ട് അഞ്ച് മണിക്കകം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2447299.