ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം

post

ആലപ്പുഴ :  ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന. നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍  വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമെ  പൊതുജനങ്ങള്‍ യാത്ര ചെയ്യാവൂ. ജില്ലയ്ക്കുപുറത്തും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നവരും അടിയന്തിര സാഹചര്യങ്ങള്‍ വിശദമാക്കി യാത്രാപാസ് എടുക്കണം. അടിയന്തിര സാഹചര്യങ്ങളിലെ യാത്രയ്ക്ക്  ഗര്‍ഭിണികളായ സ്ത്രീകള്‍, അടിയന്തിര ചികിത്സയുമായി ബന്ധപ്പെട്ട് സഞ്ചരിക്കേണ്ടവര്‍, ബന്ധുവിന്റെ മരണമറിഞ്ഞെത്തുന്നവര്‍, അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെത്തുന്നവര്‍ തുടങ്ങിയവര്‍ക്ക്  മാത്രമാണ് പാസ് അനുവദിക്കുന്നത്.  യാത്രാനുമതിക്കായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.  മാര്‍ഗനിര്‍ദേശപ്രകാരമുള്ള രേഖകള്‍ അടക്കം  അപേക്ഷ സമര്‍പ്പിക്കുന്നതിനായി  covid19jagratha.kerala.nic.in  എന്ന പോര്‍ട്ടലിലെ പബ്‌ളിക് സര്‍വീസസ് എന്ന ഓപ്ഷനിലെ  എമര്‍ജന്‍സി ട്രാവല്‍ പാസ് എന്ന ലിങ്ക് മുഖാന്തിരം അപേക്ഷ നല്കാം