ക്ഷേത്ര ജീവനക്കാര്‍ക്ക് ധനസഹായം

post

മലപ്പുറം : കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ക്ഷേത്രങ്ങള്‍ അടഞ്ഞ് കിടക്കുന്നതുമൂലം വരുമാനം നിലച്ച ജില്ലയിലെ ഏറനാട, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളിലെ സ്വകാര്യ ക്ഷേത്രങ്ങളിലെ (മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ മേല്‍നോട്ട ചുമതലയില്‍ ഉള്‍പ്പെടാത്തവ) ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. സഹായ ധനം ആവശ്യമുള്ളവര്‍ ക്ഷേത്രത്തിന്റെ പേര്, വില്ലേജ്, തസ്തിക തിരിച്ചുള്ള ജീവനക്കാരുടെ എണ്ണം, ജീവനക്കാരുടെ പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍  മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക്  acmdbkozhikode@gmail.com എന്ന ഇ-മയില്‍ വിലാസത്തിലോ 9496134271 വാട്‌സാപ്പ് നമ്പറിലോ ഏപ്രില്‍ 17നകം നല്‍കണം. സഹായധനത്തിന് അപേക്ഷിക്കുന്ന ജീവനക്കാര്‍ ഏതെങ്കിലും ക്ഷേമനിധിയില്‍ അംഗമായിരിക്കരുതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.