നിര്‍ഭയ സെല്ലില്‍ കരാര്‍ നിയമനം

post

തിരുവനന്തപുരം: വനിത - ശിശുവികസന വകുപ്പിന്റെ നിര്‍ഭയ സെല്ലിലെ ലീഗല്‍ ഡെസ്‌ക്കില്‍ സ്റ്റേറ്റ് ലീഗല്‍ കൗണ്‍സിലര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. സ്റ്റേറ്റ് ലീഗല്‍ കൗണ്‍സിലര്‍ക്ക് എല്‍എല്‍ബിയും 10 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയവും (പോക്‌സോ, ജെ.ജെ. ആക്ടുകള്‍, സോഷ്യല്‍ ലെജിസ്ലേഷന്‍) വേണം. പ്രതിമാസം 30,000 രൂപ ഹോണറേറിയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദം വേണം. മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് അറിയണം. 5-7 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗിലുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രതിമാസം 20,350 രൂപ ഹോണറേറിയം. 

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും മാര്‍ച്ച് ഏഴിന് വൈകിട്ട് അഞ്ചിനു മുന്‍പ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, നിര്‍ഭയസെല്‍, ചെമ്പക നഗര്‍, ഹൗസ് നം. 40, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.